09:44am 14 July 2026
NEWS
പേപ്പൽ ബഹുമതി ലഭിച്ചു.
13/07/2026  11:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പേപ്പൽ ബഹുമതി ലഭിച്ചു.

 

കൊച്ചി. വരാപ്പുഴ അതിരൂപതയുടെ വികാരിജനറൽമാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ്  ലെയോ പതിനാലാമൻ പാപ്പാ "ചാപ്ലിൻ ടു ഹിസ് ഹോളിനെസ് "ബഹുമതി നൽകി ആദരിച്ചു. വരാപ്പുഴ അതിരൂപതയുടെ വൈദിക സമ്മേളനത്തിൽ വച്ച് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ പിതാവ് നിയുക്ത വൈദികർക്ക് സ്ഥാന ചിഹ്നങ്ങൾ നൽകി ആദരിച്ചു. സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ ആശംസകൾ അറിയിച്ചു. സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഇടവകാംഗമായ മോൺ. മാത്യു കല്ലിങ്കൽ ദീർഘനാൾ വരാപ്പുഴ അതിരൂപതയുടെ പ്രൊക്കുറേറ്റർ,ഇ എസ് എസ് എസ് ഡയറക്ടർ, അസീസി വിദ്യാനികേതൻ ഇൻസ്റ്റിസ്റ്റ്യൂഷൻസ് ഡയറക്ടർ എന്ന നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരട് മേരി മാഗ്ദലിൻ ഇടവകാംഗമായ മോൺ. മാത്യു ഇലഞ്ഞിമിറ്റം തോട്ടക്കാട്ടുകര പള്ളി വികാരി, മൈനർ സെമിനാരി റെക്ടർ, തുടർന്ന് ദീർഘകാലം ഓസ്ട്രിയായിൽ വികാരിയായും തുടർന്ന് വരാപ്പുഴ അതിരൂപതയുടെ സെമിനാരി വിദ്യാർത്ഥികൾ, വൈദികർ, സന്യസ്തർ  എന്നിവർക്കുവേണ്ടിയുള്ള വികാരി ജനറൽ ആയും സേവനമനുഷ്ഠിച്ചു വരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img